Peruvayal News

Peruvayal News

പ്രൊഫസർ രവീന്ദ്രനെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കണം.ഡോ.ഹുസൈൻ മടവൂർ.

പ്രൊഫസർ രവീന്ദ്രനെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കണം.
ഡോ.ഹുസൈൻ മടവൂർ.

കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായ പ്രൊഫസർ ടി.എം. രവീന്ദ്രനെ കയ്യേറ്റം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് കേരള മദ്യ നിരോധന രക്ഷാധികാരിയും
പ്രമുഖ പണ്ഡിതനുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
ലഹരി വ്യാപനത്തിന്നെ തിരിൽ കക്ഷിഭേദമെന്യെ എല്ലാവരും സഹകരിക്കണമെന്ന് സർക്കാർ ആഹ്വാനം ചെയ്യുമ്പോൾ മദ്യമുൾപ്പെടെയുള്ളലഹരിക്കെതിരിൽ രാപ്പകൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ജനനേതാവിന്ന് നേർക്കുണ്ടായ അക്രമം ഒരിക്കലും വെച്ച് പൊറുപ്പിക്കാവതല്ല. ലഹരി വിരുദ്ധ കേമ്പയിൻ്റെ ഭാഗമായി നടന്ന പരിപാടിക്കിടയിലാണ് കയ്യേറ്റമുണ്ടായത് എന്നത് സാംസ്കാരിക കേരളത്തിന് തീരാകളങ്കമാണ്. മദ്യവും വിദേശമദ്യവും നിരോധിക്കപ്പെടേണ്ട ലഹരി വസ്തുക്കൾ തന്നെയാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live