വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്തി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ തിരഞ്ഞെടുപ്പ് വാർത്തകൾ മാത്രം കണ്ട് ശീലിച്ച വിദ്യാർഥികൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രകടമായത്.
ഇലക്ഷൻ കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസിലും വിജയിച്ച
കുട്ടികളുടെ മീറ്റിംഗ് കൂടുകയും അതിൽ നിന്നുമായി സ്കൂൾ ലീഡറെയും ചെയർമാനെയും തിരഞ്ഞെടുത്തു.
മാത്രവുമല്ല വൈസ് ചെയർമാൻ, സാഹിത്യവേദി സെക്രട്ടറി, കായികവേദി സെക്രട്ടറി, കലാവേദി സെക്രട്ടറി, എന്നിങ്ങനെ വിവിധ പദവികളിലേക്ക് വിദ്യാർത്ഥികളിൽ നിന്നുമായി തിരഞ്ഞെടുക്കുകയും വിവരങ്ങൾ സ്കൂൾ ഉച്ചഭാഷിണിയിലൂടെ യഥാ സമയം അറിയിക്കുകയും ചെയ്തു. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിന്
സിടി ഇല്യാസ് നേതൃത്വം നൽകി.
പിടിഎ പ്രസിഡണ്ട് എസ് പി സലീം അധ്യക്ഷതയും പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ ഉദ്ഘാടനവും ചെയ്തു.