മടവൂർ പഞ്ചായത്ത് കേരളോത്സവം
വടം വലി മത്സരം ആവേശകരമായി.
മടവൂർ :
മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചു നടന്ന വടം വലി മത്സരം ആവേശകരമായി. കെ.പി. മുഹമ്മദ് ഹാജി മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ ഉദ്ഘാടനം ചെയ്തു. ക്രസന്റ് മുട്ടാഞ്ചേരിയെ പരാജയപ്പെടുത്തി ഡി.സി.സി ചോലക്കര ത്തായം ജേതാക്കളായി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധിക്കലി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ലളിത, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പുളോട്ടുമൽ , സാമൂഹ്യ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിൻ അബ്ദുൽ അസീസ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായിട്ടുള്ള സന്തോഷ് മാസ്റ്റർ, വാസുദേവൻ , ജുറൈജ് പുല്ലാളൂർ , ഷക്കീല ബഷീർ, പുറ്റാൾ മുഹമ്മദ്, സോഷ്മ സുർജിത്, പ്രജീന അഖിലേഷ് , കേരളോത്സവം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി, യൂത്ത് കോഡിനേറ്റർ അഡ്വ. അബ്ദുറഹിമാൻ ,
സി.ഡി.എസ് ചെയർപേഴ്സൻ സഫിയ മുഹമ്മദ് , ഹനീഫ വള്ളിൽ, ജംഷീർ എ.പി, ഷാഹുൽ ഹമീദ് മടവൂർ , മുനീർ പുതുക്കുടി, ഫാറൂഖ് പുത്തലത്ത്, വിപിൻ മടവൂർ,അൻവർ ചക്കാലക്കൽ എന്നിവർ സംബന്ധിച്ചു. എ.പി യൂസഫലി സ്വാഗതവും റാസിഖ് വളപ്പിൽ നന്ദിയും പറഞ്ഞു . കേരളോത്സവത്തിന്റെ ഭാഗമായി അത്ലറ്റിക് മത്സരങ്ങൾ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും രചന മത്സരങ്ങൾ ആരാമ്പ്രം ഗവൺമെൻറ് യുപി സ്കൂളിലും നടന്നു.