ലഹരിക്കെതിരെ കൈകൾ കോർത്ത്
മാവൂർ സൗഹൃദ വേദി
മാവൂർ:
വിവിധ മേഖലകളിലെ പ്രമുഖർ ചേർന്ന് രൂപീകരിച്ച മാവൂർ സൗഹൃദ വേദിയുടെ പ്രഥമ പരിപാടിയായ ലഹരിക്കെതിരെ ബോധവത്കരണ പ്രചരണം വെള്ളലശ്ശേരിയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. അരയങ്കോട് മുക്കിൽ, കണ്ണിപ്പറമ്പ്, കുറ്റിക്കടവ്, ചെറൂപ്പ, തെങ്ങിലക്കടവ്, കൽപ്പള്ളി, പാറമ്മൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ എൻ.എം. ഹുസൈൻ, മാധവൻ നമ്പൂതിരി, എം. ധർമജൻ, എം.ടി. ജോസ്, പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ.ടി. അഹമദ്കുട്ടി, കെ.പി. വിജയൻ, അബ്ദുല്ല മാനൊടുകയിൽ, കെ.പി. രാജശേഖരൻ, കെ.എസ്. രാമമൂർത്തി, ആലി ഓനാക്കിൽ, കെ.വി. ഷംസുദ്ദീൻ ഹാജി, എൻ.കെ. അബ്ദുറസാഖ്, ശ്രീനിവാസൻ ചെറൂപ്പ, എം.പി. മുഹമ്മദലി, ടി.ടി. ഖാദർ, എ.കെ. മുഹമ്മദലി, ടി. മുഹമ്മദലി, പുതുക്കുടി സുരേഷ്,
വി.എസ്. രഞ്ജിത്ത്, പി. അബ്ദുൽ ലത്തീഫ്, എം.പി. മുഹമ്മദ്, എ.പി. അബ്ദുൽ കരീം, കെ ടി ഷമീർ ബാബു, എ.എം. അഹമ്മദ്കുട്ടി മാസ്റ്റർ, കെ.എം. ഷമീർ എന്നിവർ സംസാരിച്ചു. മാവൂരിൽ നടന്ന സമാപനസമ്മേളനം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. കെ.ജി. പങ്കജാക്ഷൻ, എൻ.പി. അഹമദ്, ഇ.എൻ. പ്രേമനാഥൻ, ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, പി. സുനോജ് കുമാർ, കെ.എസ്. രാമമൂർത്തി, എം. ധർമജൻ എന്നിവർ സംസാരിച്ചു. എം.ടി. ജോസ് സ്വാഗതവും കെ.പി. രാജശേഖരൻ നന്ദിയും പറഞ്ഞു.