വേൾഡ് കപ്പിനോടനുബന്ധിച്ച് സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പയിൻ നടത്തി.
കോഴിക്കോട്:
വേൾഡ് കപ്പ് പ്രമാണിച്ച് സ്പോർട്സിലൂടെയും അല്ലാതെയും , പരുക്കു പറ്റി വരുന്ന വർക്ക് മാവൂർ ചെറൂപ്പയിലെ കളരിമർമ്മ ചികിത്സാ കേന്ദ്രത്തിൽ സൗജന്യ കളരിമർമ്മ ഉഴിച്ചിൽ ക്യാമ്പയിൻ നടത്തി. തുടർന്നു ലോക കപ്പ് കാലാവധി തീരുന്നത്‌വരെ രോഗികൾക്ക് 50 ശതമാനം ഡിസ്കൗണ്ടിലൂടെ ചികിത്സ നൽകുന്നതിനും തുടക്കമായി. ക്യാമ്പയിൻ എസ്. ടി.യു ജില്ലാ പ്രസിഡണ്ട് കെ.എം. കോയ ഉൽഘാടനം ചെയ്തു. എസ്. ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും സിദ്ധമന:കളരി മർമ്മ അക്കാഡമി ചെയർമാനുമായ
ടി.എം.സി.അബൂബക്കർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു..സിനിമാ സീരിയൽ ആർട്ടിസ്റ്റും ഫ്ലാഷ് ന്യൂസ് ചീഫ് എഡിറ്ററുമായ തൽഹത്ത് കുന്നമംഗലം മുഖ്യ അതിഥിയായിരുന്നു. പി കെ എം എൻ വി എഫ് (എസ് ടി യു ) ജില്ലാ ജനറൽ സെക്രട്ടറി കെ കെ ഇബ്രാഹിം, ശശികല ചെറുപ്പ , തുടങ്ങിയവർ പ്രസംഗിച്ചു.ഡോക്ടർ നിരുപമ കൃഷ്ണൻ ക്യാമ്പിന് നേരത്വം നൽകി. ഇബ്രാഹിം കുറ്റിക്കടവ് നന്ദിയും രേഖപ്പെടുത്തി.