മാധ്യമങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: കെ.എൻ.എം മാധ്യമ സെമിനാർ
കോഴിക്കോട് :
മതേതരത്വവും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിസ്തുലമാണെന്നും മാധ്യമങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും നീതിയുടെ പക്ഷത്ത് ഉറച്ചു നിൽക്കണമെന്നും 'മതേതര ഇന്ത്യയും മാധ്യമ നൈതികയും' എന്ന വിഷയത്തിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. കമാൽ വരദൂർ, വി.എം ഇബ്‌റാഹീം, നിഷാദ് റാവൂത്തർ, ഇ.കെ.എം പന്നൂർ, ബഷീർ പട്ടേൽത്താഴം, വളപ്പിൽ അബ്ദുസ്സലാം, മുസ്തഫ നുസ്‌രി, ഇ.വി മുസ്തഫ, അസ്‌ലം എം.ജി നഗർ, മുജീബ് പൊറ്റമ്മൽ എന്നിവർ പ്രസംഗിച്ചു.