ഒളവണ്ണ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഒളവണ്ണ നാഗതുംപാടത്തു നടന്ന പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് ആദ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി ആലി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് നടത്തിയ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിന് ജെ എച് ഐ യെ കൂടാതെ ആശപ്രവർത്തകരായ ഷീബ പി പി, പ്രസന്ന കെ, പങ്കജാക്ഷി എൻ എന്നിവർ നേതൃത്വം നൽകി