ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല സംഘടിപ്പിച്ചു.
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശിൽപ്പശാല സംഘടിപ്പിച്ചു.
പ്ലസ് ടു സയൻസ് കോമേഴ്സ് വിദ്യാർത്ഥികൾക്കായി രണ്ടു സെക്ഷനുകളായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ കരിയർ ഗൈഡൻസിന് നേതൃത്വം നൽകി. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ശില്പശാല വൈകിട്ട് അഞ്ചുമണിയോടുകൂടി അവസാനിച്ചു. പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീറിൻറെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ കക്കാട്ടിൽ സ്വാഗതവും, എസ് സർഷാറലി, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി കെ അബ്ദുൽസലാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിദ്യാർത്ഥികളുടെ കരിയറിനെ കുറിച്ചുള്ള ധാരാളം സംശയങ്ങൾക്ക് സെമിനാറിൽ ഉപകാരപ്രദമായി
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ ഉദ്ഘാടനം ചെയ്യുന്നു