Peruvayal News

Peruvayal News

ഹരിതം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി

ഹരിതം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേനയുടെ ഭാഗമായ
 ഹരിതം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് വിദ്യാർത്ഥികൾ പഠനയാത്ര നടത്തി.
എട്ടു മുതൽ പത്താം ക്ലാസ് വരെ പഠിച്ചുകൊണ്ടിരിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിലെ അൻപതോളം വിദ്യാർത്ഥികളാണ് പഠനയാത്ര നടത്തിയത്.
പാഠപുസ്തകത്തിൽ നിന്നും വായിച്ചറിഞ്ഞും കേട്ടറിഞ്ഞതുമായള്ള എല്ലാ വിവരങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
അധ്യാപകരായ ജദീർ, കെ ടി ഹസീന, പി എൻ എം ആശ മെഹ്നാസ്, തുടങ്ങിയവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live