അസദുദ്ദീൻ ഉവൈസി മതേതര ഇന്ത്യയുടെ കാലൻ യുവരാഷ്ട്രീയ ജനതാ ദൾ
ഇന്ത്യയിൽ നഷ്ട്ടപ്പെട്ടപ്പോയ ജനാധിപത്യവും മതേതരത്വവും സൗഹൃദവും തിരിച്ച് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷ മനുഷ്യരുടെ ആഗ്രഹത്തിന്റെ കടക്കൽ കത്തി വെക്കുന്ന നിലപാടാണ് ഉവൈസിയുടെ എ ഐ എം ഐ എം പാർട്ടിയുടെ തെന്ന് യുവ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന സെക്രട്ടറി ജനൽ എ പി യൂസഫ് അലി.
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ മുഴുവൻ മതേതര ശക്തികളും ഒരുമിച്ച് പ്രവർത്തിക്കുബോൾ ഫാസിസ്റ്റുകളെ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉവൈസി നടത്തുന്നത് .
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബിഹാറിലെ ഗോപാൽഗഞ്ച് ഉപതെരെഞ്ഞെടുപ്പെന്നും യൂസഫ് അലി പറഞ്ഞു.
ഈ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം 1794 വോട്ടുകൾക്കാണ് ,
മുഴുവൻ ജനാധിപത്വം ആഗ്രഹിക്കുന്ന കക്ഷികളും ബി ജെ പി ക്കെതിരെ ഒരുമിച്ച് നിന്ന് തെരെഞ്ഞെടുപ്പിൽ ആർ ജെ ഡി സ്ഥാനാർത്ഥിയെ പിന്തുണച്ചപ്പോൾ ,
ഉവൈസി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ നൽകി ന്യൂനപക്ഷ പിന്നോക്ക വോട്ടുകൾ ഭിന്നിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് ഉപതെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയിക്കാൻ സാധിച്ചത്,
മതേതരവോട്ടുകൾ ഭിന്നിപ്പിച്ചതിലൂടെ 12214 വോട്ടുകളാണ് ഉവൈസിയുടെ പാർട്ടി നേടിയത് ,
ഇത് തന്നെയാണ് ഇവിടെ ബി ജെ പി യുടെ വിജയത്തിന് സഹായമായത്.
മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബി ജെ പി യുടെ സഹായിയായി പ്രവർത്തിക്കുന്ന ഉവൈസി മതേതര ഇന്ത്യയുടെ ശാപവും സൗഹൃദ ഇന്ത്യയുടെ കാലനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.