ചുള്ളിക്കാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും എൽ എസ് എസ് വിജയിയെ ആദരിക്കലും നടത്തി.
ചെറുവാടി ചുള്ളിക്കാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും എൽ എസ് എസ് വിജയികളെ ആദരിക്കലും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തൽ വെച്ച് നടന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ് സി. പി ഷമിർ അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തുർ ഗ്രാമപഞ്ചായത്ത് വികസന ചെയർപേഴ്സൺ ദിവ്യ ഷിബു ഉൽഘാടനം നിർവഹിച്ചു. എൽ എസ് എസ് വിജയി മുഹമ്മദ് സിയാദ്ന് മുൻഹെഡ്മാസ്റ്റർ സലീം മനോടിയിൽ ഉപഹാരം നൽകി. ലഹരി വിരുദ്ധ സെമിനാറിൽ കുന്നമംഗലം റേഞ്ച് വനിത എക്സൈസ് ഓഫീസർ ലത മോൾ ബോധവൽക്കരണ ക്ലാസ് എടുത്തു. പരിപാടിയിൽ എസ് എം സി ചെയർമാൻ സലാം ചാലിൽ,വാർഡ് മെമ്പർ കെ ജി സീനത്ത്, അയമു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രെസ് നഫീസ കുഴിയങ്ങൽ സ്വാഗതവും സൈറുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.