ദിനംപ്രതി ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഫറോക്ക്പേട്ടയിൽ ഗ്രൗണ്ട് നവീകരിച്ച് പാർക്കിംഗ് പ്ലാസ പണിയണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേട്ട ചന്തക്കടവ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഫൈസലിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.വി. ഇഖ് ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. മരക്കാർ, വൈസ് പ്രസിഡണ്ട് കെ.എം. റഫീഖ്, മേഖലാ സെക്രട്ടറി ടി. മധുസൂദനൻ, പ്രസിഡണ്ട് എ. എം. ഷാജി, ടി സുധീഷ്, എം. സുരേഷ്, ജലീൽ ചാലിയിൽ, കെ .വി .എം. ഫിറോസ് ശ്രീധരൻ നടുക്കണ്ടി,k. ദീപേഷ്, എന്നിവർ പ്രസംഗിച്ചു. പ്രവീൺ കൂട്ടുങ്ങൽ സ്വാഗതവും റഫീഖ് ടോപ്പ് അപ്പ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. ഫൈസൽ പ്രസിഡൻറ്, എം. സുരേഷ് സെക്രട്ടറി, റഫീഖ് ടോപ്പ് അപ്പ്,ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു