മാവൂർ:
സംസ്ഥാന സർക്കാറിന്റെ പാഠ്യ പദ്ധതി പരിഷ്കരണം അപാകതകൾ ക്കെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മാവൂർ റെയിഞ്ച് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മാമൂരിൽ കെ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീൻ ഹൈതമി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഹമ്മദ് കുട്ടി അരയങ്കോട് അധ്യക്ഷനായി. മുഅല്ലിം റെയിഞ്ച് പ്രസിഡന്റ് അഷ്റഫ് റഹ്മാനി, മുജീബ്റഹ്മാൻ അഹ് സനി, കെ. അഹമ്മദ് കോയ മുസ്ലിയാർ, എൻ.പി അഹമ്മദ്, കെ.എം.എ റഹ്മാൻ, എന്നിവർ സംസാരിച്ചു.കെ. ജാഫർ സ്വാഗതവും റഊഫ് മുസ്ലിയാർ നന്ദിയും പറഞ്ഞു.