എല്ലാ വീട്ടിലും അടുക്കള തോട്ടം പദ്ധതിക്ക് തുടക്കം
മാവൂർ: ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷി വ്യാപിപ്പിക്കുകയും വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും അടുക്കള തോട്ടം' പദ്ധതിയുടെ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തൈകൾ എത്തിച്ചു നൽകും അഞ്ചിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. നന്ദിനി, ഗീതാമണി, അസിസ്റ്റൻറ് കൃഷി ഓഫീസർ കെ. അനിൽകുമാർ, കൃഷി അസിസ്റ്റൻ്റ് കെ. ദിവ്യ, കെ.പി. ശ്രീധരൻ, മുനീർ കുതിരാടം എന്നിവർ സംസാരിച്ചു കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് സ്വാഗതം പറഞ്ഞു.