സമസ്തയുടെ സേവനം സ്ത്രീ സമൂഹത്തെ ശ്രേഷ്ഠയാക്കുന്ന പ്രക്രിയ : കെ.മോയിൻ കുട്ടി മാസ്റ്റർ
പെരുമണ്ണ
സമൂഹത്തിന്റെ അർധ പകുതിയായ സ്ത്രീ സമൂഹത്തെ കാലിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ശ്രേഷ്ഠയാക്കുന്ന പ്രക്രിയയാണ് ഫാളില കോഴ്സിലൂടെ സമസ്ത നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് സമസ്ത ജനറൽ മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ പറഞ്ഞു. പെരുമണ്ണ ബദ് രിയ്യ വിമൺസ് കോളജിൽ സ്റ്റുഡന്റ്സ് യൂണിയൻ ' ബസ് മ 'യുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. വർധിച്ചുവരുന്ന ലഹരി , സൈബർ കുറ്റകൃത്യങ്ങൾ , ആത്മഹത്യാ പ്രവണതകൾ തുടങ്ങിയവയിൽ നിന്ന് യുവസമൂഹത്തെ രക്ഷപ്പെടുത്താൻ മത വിദ്യാഭ്യാസത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനേജ്മെന്റ് സെക്രട്ടറി സി. ആലി ഹാജി, കൺവീനർ എം.പി അബ്ദുൽ മജീദ്, അബ്ദു റഊഫ് വാഫി ആറുവാൾ, അബ്ദുസ്സലാം പി.ടി, അബ്ദുസ്സലാം പി, അധ്യാപകരായശമീറലി വാഫി, തശ് രിഫ സൈനിയ്യ, ശാഹിന ടീച്ചർ സംബന്ധിച്ചു പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും മാനേജർ സി.പി അശ്റഫ് ഫൈസി നന്ദിയും പറഞ്ഞു.