കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു.
കുറ്റിക്കാട്ടൂർ :
പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള അറുപതോളം വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കലാ പ്രതിഭകൾ മാറ്റുരച്ച കോഴിക്കോട് റൂറൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. എൽ പി വിഭാഗത്തിൽ എ എൽ പി എസ് ഒളവണ്ണ ,യുപി വിഭാഗത്തിൽ എ.എം. യു. പി. എസ് പുത്തൂർ മഠം , ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്. എസ്. എസ് മാവൂർ , ഹയർ സെക്കൻഡറി വിഭാഗത്തിൽ റഹ്മാനിയ എച്ച്.എസ്. എസ് എന്നിവർ ചാമ്പ്യന്മാരായി.
സംസ്കൃത കലോത്സവം യു പി വിഭാഗത്തിൽ എ എം യു പി എസ് കുന്നംകുളങ്ങര, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂർ എന്നിവരും അറബി കലോത്സവം എൽ.പി , യു. പി. വിഭാഗങ്ങളിൽ എ എം യു പി എസ് കമ്പിളിപ്പറമ്പ, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂർ എന്നീ സ്ക്കൂളുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം അഡ്വ: പി. ടി.എ. റഹീ എം എൽ എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി സമ്മാനദാനം നിർവഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി . രഞ്ജിത്ത് (പ്രസിഡൻറ് മാവൂർ ഗ്രാമപഞ്ചായത്ത്) എം. ധനീഷ് ലാൽ (മെമ്പർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് )കെ. പി. അശ്വതി (മെമ്പർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്) ജോസഫ് തോമസ് (ബി ആർ സി മാവൂർ ) റഷീദ് പാവണ്ടൂർ (എച്ച്.എം. ഫോറം കൺവീനർ), എ.കെ. സചിത്രൻ (പ്രിൻസിപ്പാൾ), എൻ.കെ. യൂസഫ് ഹാജി പ്രി.ടി.എ. പ്രസിഡണ്ട് ), എം. നാരായണൻ (എച്ച് എം) എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ഐ. സൽമാൻ സ്വാഗതവും കെ. പ്രസൂൽ നന്ദിയും രേഖപ്പെടുത്തി.