മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ തെരുവുനാടകവുമായി മാവൂർ കച്ചേരിക്കുന്ന് നന്മ റസിഡൻസ് അസോസിയേഷൻ രംഗത്ത്. മാറൂർ വിജയൻ രചനയും സംവിധാനവും നിർവ്വഹിച്ച "അശ്വന്ത് എങ്ങനെ ഇങ്ങനെയായി "എന്ന നാടകത്തിന്റെ ഉൽഘാടനം മാവൂരിൽ നടന്നു. മാവൂർ പഞ്ചായത്തിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും അവതരിപ്പിക്കുന്ന നാടകത്തിന്റെ ആദ്യ അവതരണം മാവൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി. രജ്ഞിത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ദിലീപ്.കെ. ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ധർമ്മജൻ, കെ.ജി. പങ്കജാക്ഷൻ, ഗീത മണി .. കെ., വ്യാസ് പി റാം എന്നിവർ സംസാരിച്ചു. തുടർന്ന് മാവൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, നായർ കുഴി ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. അര മണിക്കൂർ സമയം കൊണ്ട് മയക്കു മരുന്ന് വിപത്തി നാൽ അശ്വന്ത് എന്ന വിദ്യാത്ഥിയുടെ കുടുംബം ശീഥലമായ കാര്യ കഥ പറയുന്ന നാടകത്തിൽ മാവൂർ വിജയൻ, ഇന്ദിര. കെ.കെ , അശ്വന്ത്.കെ എന്നിവർ അഭിനയിക്കുന്നു. ന്യാസ് . പി , ലത്തീഫ് പാലക്കോൾ , . ഒ എം നൗഷാദ്, സുബ്രമണ്ണ്യൻ, കെ എന്നിവർ നാടക യാത്രക്ക് നേതൃത്വം നൽക്കുന്നു. വരും ദിവസങ്ങളിൽ വിവിധ വേദികളിൽ നാടകം അവതരിപ്പിക്കും.