മടവൂർ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം
മടവൂർ:
ഇരുന്നൂറോളം സർഗ്ഗ പ്രതിഭകൾ മാറ്റുരച്ച എസ്.കെ.എസ്.എസ്.എഫ് മടവൂർ ക്ലസ്റ്റർ സർഗ്ഗലയം എൻ.പി റഈസ് നഗറിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡണ്ട് ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൈസൽ ഫൈസി മടവൂർ, അഫ്സൽ ഫൈസി, റാസിഖ് വളപ്പിൽ, സി.വി.എ റഹ്‌മാൻ, അൻവർ ചക്കാലക്കൽ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ശരീഫ് മാസ്റ്റർ സ്വാഗതവും ഡാനിഷ് ടി.കെ നന്ദിയും പറഞ്ഞു