മാവൂരിൽ വീണ്ടും അഖിലേന്ത്യാ സെവൻസിന് കളമൊരുങ്ങുന്നു.
മാവൂർ:
നാല് വർഷത്തെ ഇടവേളക്ക് ശേഷം മാവൂരിലെ കൽപ്പള്ളി സ്റ്റേഡിയം വീണ്ടും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് വേദിയാവുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്യാലക്സി ഗ്രൂപ്പുമായി ചേർന്ന് കാൽപന്ത് രാജാക്കൻമാരായ ജവഹർ മാവൂർ അണിയിച്ചൊരുക്കുന്ന പന്ത്രണ്ടാമത് കെ.ടി. ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ആരവത്തിന് ഡിസംബർ 20ന് തുടക്കം കുറിക്കും. ഇരുപത്തിനാല് ടീമുകൾ പങ്കെടുക്കും.നൈജീരിയ, ഘാന, ഐവറി കോസ്റ്റ്, ലിബിയ തുടങ്ങി ഇന്ത്യക്ക് പുറത്ത് നിന്നുള്ള താരങ്ങളും, ഐ.എസ്.എൽ താരങ്ങളും വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടും. നാട്ടിൽ ദുരിധമനുഭവിക്കുന്ന കിടപ്പു രോഗികൾ, കിഡ്നി രോഗികൾ, നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾ തുടങ്ങിയവർക്കുള്ള ധനസഹായവും ടൂർണ്ണമെൻ്റ് കമ്മറ്റി നൽകുന്നുണ്ട്. ഒരു മാസം നീണ്ടു നിൽക്കുന്ന ടൂർണ്ണമെൻ്റിൻ്റെ പാറമ്മലിലുള്ളസ്വാഗത സംഘം ഓഫീസ് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉൽഘാടനം ചെയ്തു.പി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.പി കരീം, കെ.ഉണ്ണികൃഷ്ണൻ, ഗീതാമണി, ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ.ടി അഹമ്മദ് കുട്ടി, ഓനാ ക്കിൽ ആലി, മാവൂർ വിജയൻ, പി സായി എന്നിവർ പ്രസംഗിച്ചു. കെ.ടി.ഷമീർ ബാബു സ്വാഗതവും ജാബിർ ഗ്യാലക്സി നന്ദിയും പറഞ്ഞു.