മലപ്പുറം ജില്ലാ സ്കൂൾ കായികമേള: മലപ്പുറവും ഓടികടന്ന് വാഴക്കാടിന്റെ മിന്നും താരം അഫ്രീന സംസ്ഥാന തലത്തിലേക്ക്
വാഴക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ 800 മീറ്റർ 1500 മീറ്റർ , 3000 മീറ്റർ ഓട്ട മത്സരങ്ങളിൽ വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അഫ്രീന സ്വർണ്ണ മെഡലുകൾ നേടി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. പെരുവയൽ മേലെ നടുക്കണ്ടിയിൽ ആബിദ് - സുബൈദ ദമ്പതികളുടെ മകളാണ് പ്ലസ് വൺ വിദ്യാർഥിയായ അഫ്രീന.