കേരളപ്പിറവി ദിനം ആഘോഷിച്ചു.
പെരുമണ്ണ : കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പച്ചക്കറികൾ കൊണ്ട് നിർമിച്ച കേരളത്തിന്റെ ഭൂപടം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഓരോ ജില്ലകൾക്കും വ്യത്യസ്ത പച്ചക്കറികളാണ് ഉപയോഗിച്ചത്. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ,എസ്.ആർ.ജി കൺവീനർ കെ.പി അഹമ്മദ് ഫൈസൽ, എം.ഷീന, കെ.പി ബിനിത,കെ.ടി മുഹമ്മദ് അനീസ് നേതൃത്വം നൽകി.