ലഹരിക്കെതിരെ സന്ദേശവുമായി കണ്ണുകൾ കെട്ടി ബൈക്ക് യാത്ര
മടവൂർ : മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലഹരി ക്കെതിരെ സന്ദേശവുമായി
കേരളത്തിലെ പ്രശസ്ത മാന്ത്രികൻ മജീദ് മടവൂർ കണ്ണുകൾ മൂടിക്കെട്ടി ബൈക്ക് യാത്ര നടത്തി. കൊട്ടക്കാവയലിൽ നിന്നും തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പതിനഞ്ചു കിലോമീറ്റർ ദൂരം സഞ്ചരിച്ചു സി.എം. നഗറിൽ സമാപിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് അൻവർ ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി, ട്രഷറർ ഒ.കെ. ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ലളിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബുഷ്‌റ പൂളോട്ടുമ്മൽ, ഷൈനി താഴാട്ട്, ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷക്കീല കോട്ടക്കൽ, ഫാത്തിമ മുഹമ്മദ്, സോഷ്മ സുർജിത്, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ ആയ കെ.പി. അബ്ദുസ്സലാം, പി. മുഹമ്മദലി മാസ്റ്റർ, ടി. അബ്ദുറഹിമാൻ മാസ്റ്റർ, കെഎംസിസി പ്രതിനിധി ഫൈസൽ അരിയിൽ,യു.വി. മുഹമ്മദ് മൗലവി, ബഷീർ മില്ലത്ത്,പി.സി. മുഹമ്മദ്, മുസ്തഫ ചക്കാലക്കൽ, നാസർ. കെ.കെ, വി.സി.റിയാസ് ഖാൻ, എ.പി. ബാബു, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, മടവൂർ സൈനുദ്ദീൻ, ജംഷീർ. എ.പി, സാലിഹ് മുട്ടാഞ്ചേരി, ഉബൈബ് എ.കെ, ഷമീർ എ.പി തുടങ്ങിയവർ സംബന്ധിച്ചു. കണ്ണുകൾ കെട്ടിയത് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ് അഴിച്ചു.