പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ
ആവേശകരമായ വെഡ്രൻസ് ടൂർണമെന്റിന് സമാപനം
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട വെഡ്‌ട്രൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് പെരുവയൽ സോക്കർ ടറഫ് ഫുട്ബോൾ ഗ്രൗണ്ടിൽ സമാപനമായി.
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് സമാപന ചടങ്ങ് കളിക്കാരുമായി പരിചയപ്പെട്ടു കൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ പത്തോളം ടീമുകൾ പേരുകൾ നൽകിയിരുന്നു.
പഴയകാല ഫുട്ബോൾ താരങ്ങളെ ഗ്രൗണ്ടിൽ ഇറക്കിക്കൊണ്ട് ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ ലഹരിയിലാക്കി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു.
ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ, എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന, പതിമൂന്നാം വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് രാത്രി 7 മണിക്ക് തുടങ്ങുകയും 12 മണിയോടുകൂടി സമാപന കുറിക്കുകയും ചെയ്തു.
ഫൈനൽ മത്സരത്തിൽ