പെരുവയലിൽ വിദ്യാലയങ്ങൾക്ക് കായിക ഉപകരണങ്ങളും കായിക മേളയും
പെരുവയൽ ഗ്രാമ പഞ്ചായത്തിന്റയും ചൈൽഡ്‌ലൈൻ കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യൂണിസെഫ്ന്റെ സഹായത്തോടെ ശിശുദിന വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കായിക ഉപകരണങ്ങളും പ്രഥമശുശ്രുഷ കിറ്റും നൽകി. പരിപാടിയുടെ പഞ്ചായത്ത്തല ഉദഘാടനം കുറ്റിക്കാട്ടൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഹറാബി.എം.കെ സ്കൂൾ ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്റർക്ക് കായിക ഉപകരണങ്ങൾ നൽകി നിർവഹിച്ചു , വാർഡ് മെമ്പർ പി.എം. ബാബു,ചൈൽഡ്‌ലൈൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ
മുഹമ്മദ് അഫ്സൽ കെ കെ സംസാരിച്ചു.
യൂണിസെഫ് ലോകത്താകമാനം നടത്തിവരുന്ന സപ്പോർട്സ് ഫോർ ഡെവലപ്മെന്റ് പരിപാടിയുടെ ഭാഗമായാണ് പെരുവയൽ പഞ്ചായത്തിൽ പരിപാടി സംഘടിപ്പിച്ചത്, കുട്ടികളെ കൂടിവരുന്ന ഓൺലൈൻ അടിമത്തത്തിൽ നിന്നും മുക്തരാക്കി നല്ല ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്
വിവിധ സ്കൂളുകളിൽ വാർഡ് മെമ്പർമാർ , പോലീസ് ഉദ്യോഗസ്ഥർ ,പി.ടി എ പ്രതിനിധികൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.