പത്ര വാർത്ത
മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ബാല ചിത്ര രചന മത്സരത്തിന്റെ ഭാഗമായി ചാത്തമംഗലം, മാവൂർ പഞ്ചായത്തിലെ കുട്ടികൾക്കായി ചാത്തമംഗലം A U P സ്കൂളിൽ നടന്ന മത്സരത്തിൽ LKG മുതൽ പത്താം ക്ലാസ് വരെയുള്ള 177 കുട്ടികൾ പങ്കെടുത്തു. ക്രയോൺ കളറിങ് മുതൽ ജലച്ചായം വരെയുള്ള അഞ്ചു കാറ്റഗറിയിൽ ആയിട്ടാണ് മത്സരങ്ങൾ നടന്നത്. " ആൽഫ യുഗത്തിലെ കുട്ടികൾ " എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി പേരെന്റ്റിംഗ് ക്ലാസും സമാന്തരമായി സംഘടിപ്പിച്ചു. ഓരോ കാറ്റഗറിയിൽ നിന്നും ഏറ്റവും നല്ല മൂന്ന് ചിത്രങ്ങൾക്കാണ് സമ്മാനം നൽകുന്നത്. മത്സര വിജയികളുടെ ലിസ്റ്റ് താഴെ നൽകുന്നു.
കാറ്റഗറി ഒന്ന് : ഫിസ ഫാത്തിമ ഇഖ്‌റ പ്രീ സ്കൂൾ കുറ്റികടവ് , ആരവ് മാവൂർ, ദിൽന മെഹ്‌റിന് പ്രതീക്ഷ സ്കൂൾ ചിറ്റാരി പിലാക്കൽ
കാറ്റഗറി രണ്ട് : ദ്യുതി ആർ സ്പ്രിങ് വാലി എൻ ഐ ടി , ഷാരോൺ ശൈലേഷ് എ എൽ പി ചൂലൂർ, കെൻസ സുഹൈൽ എം ഇ എസ് രാജ കളന്തോട്
കാറ്റഗറി മൂന്ന് : അർണവ് എസ് ശ്രീകാന്ത് ജി എൽ പി ചാത്തമംഗലം, ഇൻഷാ ജമാൽ എൻ കെ ജി എം യു പി എസ് കൊടിയത്തൂർ , അൻഷാ സാലിഹ് വിരിപ്പാട് യു പി എസ് ചെറൂപ്പ
കാറ്റഗറി നാല് : ശിവ ഗംഗ പി എ യു പി എസ് ചാത്തമംഗലം, മാനസ് എം എ യു പി എസ് കൂഴക്കൂട്, ദീക്ഷിത് രാജ് വെള്ളന്നൂർ.