ഹിമായത്തിലെ ശിശുദിന റാലി ശ്രദ്ധേയമായി
കോഴിക്കോട്:
ശിശുദിനത്തോടനുബന്ധിച്ച് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൽ പി, യുപി വിദ്യാർഥികളുടെ ശിശുദിന റാലി ശ്രദ്ധേയമായി.
സ്കൂളിൽ നിന്നും തുടങ്ങിയ റാലി കോഴിക്കോട് ബീച്ചിൽ ഗാന്ധി പ്രതിമയുടെ സമീപം എത്തുകയും ശിശുദിന സന്ദേശങ്ങൾ നൽകുകയും ചെയ്തു.
ശിശുദിനം കുട്ടികളുടെ ദിനമാണ്.
കുട്ടികളുടെ അവകാശങ്ങൾ എഴുതപ്പെട്ട പുസ്തകങ്ങളിലും നിയമങ്ങളിലും ഉറങ്ങേണ്ടവയല്ല, പകരം അവർക്ക് അനുഭവവേദ്യമാകണം. അതിനുള്ള അവസരങ്ങൾ വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും അവൾക്ക് ലഭ്യമാകണം. അവർക്ക് ലഭ്യമാകേണ്ട പരിഗണന എല്ലാ മേഖലകളിലും ഉറപ്പാക്കേണ്ടതും, ചൂഷണ രഹിതമായ സമ്പുഷ്ടമായ ഒരു കുട്ടിക്കാലം രാജ്യത്തിലെ ഓരോ കുട്ടിയുടെയും അവകാശമാണ്.