ചെറുകുളത്തൂർ
ലഹരി വിരുദ്ധ
ബോധവൽക്കരണ ക്ലാസ്സ്
റെഡ് വിംഗ്സ് ആർട്സ് & സ്പോട്സ് ക്ലബ് പരിയങ്ങാടിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കേരള പോലീസ് കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർ രഗീഷ് പറക്കോട്ട് ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് എടുത്തു. ആശംസകൾ അർപ്പിച്ച് ശ്രീ.ടി.പി.ഗോവിന്ദൻ കുട്ടി, ശ്രീ.ഇ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.അഭിനവ് എം.പി.അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അനഘ്.സി .പി സ്വാഗതവും, വൈഷ്‌ണവ്.സി. നന്ദിയും പറഞ്ഞു.