പെരുവയല്‍ കേരളോത്സവം ;
പി.ജി.എം ജേതാക്കൾ
പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പി.ജി.എം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളത്തിന് ഓവറോള്‍ കിരീടം. 135 പോയിന്‍റ് നേടിയാണ് പി.ജി.എം ഓന്നാമതെത്തിയത്. 101 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല രണ്ടാം സ്ഥാനവും 89 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം മൂന്നാം സ്ഥാനവും നേടി.
കലാവിഭാഗത്തില്‍ 101 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും 40 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം രണ്ടാം സ്ഥാനവും നേടി. കായിക വിഭാഗത്തില്‍ 97 പോയിന്‍റുമായി പി.ജി.എം സോക്കര്‍ ലവേഴ്സ് ഒന്നാം സ്ഥാനവും 82 പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി രണ്ടാം സ്ഥാനവും നേടി. കളരിപ്പയറ്റില്‍ പുവ്വാട്ട്പറമ്പ് സ്വതന്ത്ര കളരി സംഘം 75 പോയിന്‍റ് നേടി ജേതാക്കളായി.
രണ്ടാഴ്ച നീണ്ടു നിന്ന കേരളോത്സവത്തില്‍ വര്‍ദ്ധിച്ച പങ്കാളിത്തമാണുണ്ടായത്. സമാപന സമ്മേളനത്തില്‍ പ്രസിഡണ്ട് എം.കെ.സുഹറാബി സമ്മാനദാനം നടത്തി. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, സീമ ഹരീഷ്, മെമ്പര്‍മാരായ എം.പ്രസീദ് കുമാര്‍, കരുപ്പാല്‍ അബ്ദുറഹിമാന്‍, പി.സൈദത്ത്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ദിലീപ് സംസാരിച്ചു.