30 കേരള ബറ്റാലിയൻ എൻ സി സി ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റിലെ വിദ്യാർത്ഥികളായ അബ്ദുൽ അഹദിനെയും, റെനാന്‍ പിവിയേയും അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 30 കേരള ബറ്റാലിയൻ എൻ സി സി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
10 ദിവസത്തെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുവാനായി ഇവർക്ക് അവസരം ലഭിച്ചു.
കോഴിക്കോട് വെസ്റ്റ്ഹിൽ ഗ്രൗണ്ടിൽ വച്ചായിരുന്നു ഒന്നാംഘട്ട സെലക്ഷൻ നടന്നത്.
ഹിമായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും അതിൽ 6 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
ജെഡിടി ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിൽ വച്ച് നടന്ന രണ്ടാം സെലക്ഷനിലാണ് 30 കേരള ബറ്റാലിയൻ എൻ സി സി ടീമിലേക്ക് യോഗ്യത നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചത്.