എം.എസ്.എം ജില്ല ഹയർ സെക്കണ്ടറി സമ്മേളനം നവംബർ 27 ന് മാളിക്കടവിൽ
കോഴിക്കോട്:
മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണാർഥം എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന
"ഹൈസക്" - ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനം 2022 നവംബർ 27 ന് മാളിക്കടവിൽ വെച്ച് നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി ജില്ലയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ടി.പി .അബ്ദുല്ലക്കോയ മദനി മുഖ്യരക്ഷാധികാരിയും, സി. മരക്കാരുട്ടി ചെയർമാനും, അസ്ജദ് കടലുണ്ടി ജനറൽ കണവീനറുമായുള്ള കമ്മിറ്റിയുടെ കീഴിലായി വിവിധ സബ് കമ്മിറ്റികളും നിലവിൽ വന്നു. കാരപ്പറമ്പിൽ വെച്ച് ചേർന്ന സ്വാഗത സംഘ രൂപീകരണം കെ.എൻ.എം ജില്ല വൈസ്.പ്രസിഡണ്ട് സി.എം സുബൈർ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം കാരപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കമാൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സൈദ് മുഹമ്മദ് കുരുവട്ടൂർ, കെ.എൻ.എം ഭാരവാഹികളായ അബ്ദുല്ലത്തീഫ് മാസ്റ്റർ കോവൂർ ,കുഞ്ഞഹമ്മദ് കോയ, നാസിർ കല്ലായി, അമാനുദ്ദീൻ, ഷഫീഖ് വേങ്ങേരി ,അബ്ദുൽ മജീദ് കാരപ്പറമ്പ് ,എം.എസ്.എം ജില്ല പ്രസിഡണ്ട് ഫവാസ് മൂസ,സെക്രട്ടറി അസ്ജദ് കടലുണ്ടി, ജാനിഷ് മദനി, ഷമൽ പൊക്കുന്ന്, ജിഹാദ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു.