യൂത്ത് കോൺഗ്രസ് സംസ്ഥാന സർക്കാരിനെ തെരുവുവിചാരണ നടത്തി.
പെരുവയൽ:
ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും, തകർന്ന ക്രമസമാധാന നിലയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും, കടം വാങ്ങി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും, കോവിഡ് കാല അഴിമതിയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റി പെരിങ്ങൊളം ജംഷനിൽ തെരുവ് വിചാരണ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറെൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.എം-ജീനിഷ് അധ്യക്ഷത വഹിച്ചു എ.കെ ജാനിബ് മുഖ്യ പ്രഭാഷണം നടത്തി, സി എം -സദാശിവൻ, അനീഷ് പാലാട്ട്,സതീശൻ, രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ വിനോദ് എളവന, പ്രീതി പെരിങ്ങൊളവും. സൗരവ് ടി. പി - നവാസ്, സി.ദിലീപ്, ടി ടി - ഫൈറൂസ, പി പി - പ്രബീഷ്,ജുബിൻ കുറ്റിക്കാട്ടൂർ,ഷാലു പാലാട്ട്, സനൂപ്,ബബീഷ്, ജിഷ്ണു എന്നിവർ സംസാരിച്ചു