ഡയാലിസിസ്
സെൻ്റർ അട്ടിമറിച്ച് കോൺഫ്രൻസ് ഹാൾ ആക്കി ഉദ്ഘാടനം:
പ്രതിഷേധിച്ച് യുഡിഎഫും ആർഎംപിയും ധർണ്ണ നടത്തി: കൈമലർത്തി എം.എൽ.എ
മാവൂർ:
ചെറൂപ്പ ആശുപത്രിയിൽ ആരംഭിക്കാനിരുന്ന ഡയാലിസിസ് സെൻ്റർ അട്ടിമറിച്ച് കോൺഫ്രൻസ് ഹാൾ ആക്കി മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും ആർഎംപിയും ധർണ്ണ നടത്തി. വർഷങ്ങൾക്കു മുമ്പ് ചെറൂപ്പയിൽ
ഡയാലിസിസ് സെന്ററിന് വേണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടമാണ് ഇപ്പോൾ അട്ടിമറിയിലൂടെ കോൺഫ്രൻസ് ഹാൾ ആക്കി മാറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്ത്. കോൺഫ്രൻസ് ഹാൾ ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ പിടിഎ റഹീം എത്തിയപ്പോൾ തന്നെ പ്രതിഷേധക്കാരും ആശുപത്രി കോമ്പൗണ്ടിൽ രംഗപ്രവേശം ചെയ്തിതിരുന്നു.
എം എൽ എ പിടിഎ റഹീം, പ്രിൻസിപ്പൽ, എ എം ഒ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ്
ഇപ്പോൾ ഡയാലിസിസ് സെൻ്റർ അട്ടിമറിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത
നേതാക്കൾ കുറ്റപ്പെടുത്തി. എംഎൽഎയുടെ
ഉദ്ഘാടനം ഒരു വശത്ത് നടത്തുമ്പോൾ മറുവശത്ത് നടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ശക്തമായ പോലീസ് സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
ആശുപത്രി കോമ്പൗണ്ടിൽ നടന്ന പ്രതിഷേധ ധർണ്ണ
ഡി.സി.സി.സെക്രട്ടറി ദിനേശ് പെരുമണ്ണ ധർണ്ണ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ടലം സെക്രട്ടറി എൻ.പി.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രജ്ഞിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാദർ ,ഒ.പി.അബ്ദുസ്സമദ്, ഹബീബ് ചെറൂപ്പ, സി.മുനീറത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.യു.ഡി.എഫ് കൺവീനർ വി.എസ്.രജ്ഞിത്ത് സ്വഗതവും ജോയൻറ് കൺവീനർ ടി.ഉമ്മർ നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.അപ്പു കുഞ്ഞൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത സത്യൻ, മൈമൂന കടുക്കാഞ്ചേരി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, എം.പി.അബ്ദുൽ കരീം, എ. എം. ശ്രീജ, യു.ഡി.എഫ്, ആർ.എം.പി.ഐ.നേതാക്കളായ കെ.ആലി ഹസ്സൻ, ടി.പി.ഉണ്ണികുട്ടി, വി.കെ.റസാഖ്, എ.കെ.മുഹമ്മദലി, കെ.പി.രാജശേഖരൻ, ഒ.ചന്ദ്രംഗദൻ, ടി.കെ.അബ്ദുല്ലക്കോയ, പി.അരവിന്ദൻ ,കാമ്പുറത്ത് മുഹമ്മദ്, പി.ടി.റസാഖ്, പി.പരീക്കുട്ടി, വി.എ.ലത്തീഫ് ,കെ.എം.അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
അതേസമയം
നടത്തിപ്പിലുള്ള പ്രയാസം കൊണ്ടാണ് ഡയാലിസിസ് സെൻറർ യാഥാർത്ഥ്യമാക്കാൻ കഴിയാത്തതെന്ന് എം.എൽ.എ നിസ്സഹായത
യോടെ കൈമലർത്തുകയും
കുറ്റം മുഴുവൻ ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മറ്റിയുടെ തലയിൽ കെട്ടിവെക്കാനുമാണ് എം എൽ എ കോൺഫ്രൻസ് ഹാൾ
ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം ശ്രമിച്ചത്.
നൂറുകണക്കിന് രോഗികളോടുള്ള വെല്ലുവിളിയാണ് ഡയാലിസിസ് സെൻ്റർ
അട്ടിമറിയെന്നും സമരക്കാർ കുറ്റപ്പെടുത്തി.
54 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച
കോൺഫറൻസ് ഹാളിലെ പഴയ ഫർണിച്ചറുകളും പൂർത്തിയാക്കാത്ത പ്ലംബിംഗ് വർക്കുകളെ ചൊല്ലിയും വിവാദങ്ങൾ കൊടുക്കുന്നുണ്ട്.