മതിയായ ഡ്രൈനേജ് സംവിധാനം ഇല്ല: മഴ പെയ്താൽ വീട്ടുമുറ്റം കുളമായി മാറുന്നു
പെരുമണ്ണ : ഡ്രൈനേജ് സിസ്റ്റം മതിയായ ഇല്ലാത്തതിനാല്‍ വീട്ടുമുറ്റത്ത് അഴുക്ക് ജലം ഒഴുകി എത്തി ദുരിതത്തിലായിരിക്കുകയാണ് പെരുമണ്ണ അറത്തിൽ പറമ്പിൽ മരക്കാടിപ്പൊറ്റ താഴം - മൂലഞ്ചേരി ഭാഗത്തെ വീട്ടുകാർ.
മഴ പെയ്താൽ വീട്ടുമുറ്റത്ത് മലിന ജലം കെട്ടിനിന്ന് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്ന് വീട്ടുകാർ പറയുന്നു.
മതിയായ ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തതിനാല്‍ സമീപത്തെ റോഡില്‍ നിന്നും ഒഴുകിവരുന്ന മലിന ജലം നേരെ എത്തുന്നത് സമീപ പ്രദേശത്തെ വീട്ട് മുറ്റത്താണ്. വീട്ടിലേക്കുള്ള പുതുവഴി പൂര്‍ണമായും വെള്ളക്കെട്ടിനാൽ നിറഞ്ഞ അവസ്ഥയിലാണ്.
വീട്ട് മുറ്റത്ത് മലിന ജലം കെട്ടിനിൽക്കുന്നത് കാരണം വീടുകളിലെ കിണറുകള്‍ മലിനമാക്കുന്നുണ്ട്. ഇത് രോഗങ്ങള്‍ പിടിപെടാനും ആക്കും കൂട്ടുന്നു. കൂടാതെ, പുതുവഴിയിൽ മലിന ജലം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിനും സാഹചര്യം ഒരുക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അധികാരികളെ നിരന്തരം കാര്യം അറിയിച്ചിട്ടും ഇതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ലെന്നും സമീപവാസികൾ പറയുന്നു.