മുബീന പഴമ്പള്ളിയെ കോൺഗ്രസ്സ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
മാവൂർ.കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചറൽ സയൻസിൽ (അഗ്രോണമി) ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിക്ക് മാവൂർ പാറമ്മൽ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി .വാർഡ് പ്രസിഡണ്ട് ബിസ് ബിസ് മുജീബ് ഉപഹാരം സമർപ്പിച്ചു.കെ.ടി.അഹമ്മദ് കുട്ടി, പി എം ഹമീദ്, കെ.ടി ഷമീർ ബാബു, സെയ്ഫുദ്ദീൻ കെ, സുരേഷ് പി എന്നിവർ പ്രസംഗിച്ചു.