ഗ്രാമത്തിന്റെ സമഗ്ര വിവരങ്ങളുമായി വേറിട്ട ഡയരക്ടറി
ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ വിവരങ്ങളുമായി വാര്‍ഡ് ഡയരക്ടറി പുറത്തിറങ്ങി. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് വാര്‍ഡ് വികസന സമിതി, ഡയരക്ടറി തയ്യാറാക്കിയത്. വാര്‍ഡിലെ മുഴുവന്‍ പേരുടെയും ഫോണ്‍ നമ്പര്‍, രക്ത ഗ്രൂപ്പ്, അയല്‍സഭക കമ്മിറ്റികള്‍, കുടുംബശ്രീ യൂണിറ്റ് വിവരങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍,വിവിധ കമ്മിറ്റികള്‍, പൊതു വിവരങ്ങള്‍, പൊതുനമ്പറുകള്‍ എന്നിവ ഉള്‍പ്പെട്ട ഡയരക്ടറി വീടുകളില്‍ സൂക്ഷിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയത്. വാര്‍ഡിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വിവിധ കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും ഡയരക്ടറി സഹായകരമാകുമെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ വ്യക്തമാക്കി. അയല്‍പക്കത്തെ അടുപ്പ് അണയരുത്. ഊട്ടി യാത്ര, വസ്ത്രശേഖരണം, തിരുവോണദിന പൂക്കള മത്സരം, വായനാ മത്സരം തുടങ്ങി നിരവധി വേറിട്ട പരിപാടികള്‍ വാര്‍ഡ് വികസന സമിതി സംഘടിപ്പിച്ചിരുന്നു.
വാര്‍ഡിനെ മുന്‍കാലങ്ങളില്‍ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ സംഗമത്തിലാണ് ഡയരക്ടറി പ്രകാശനം നടത്തിയത്. ഗ്രാമീണ വികസനത്തിന്‍റെ നേരനുഭവങ്ങള്‍ പങ്കുവെച്ച സംഗമം വേറിട്ട അനുഭവമായി മാറി.
വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുവ്വാട്ട് മൊയ്തീന്‍ ഹാജി ഡയരക്ടറി പ്രകാശനം നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കേളുക്കുട്ടി മാസ്റ്റര്‍ ഏറ്റു വാങ്ങി. തിരുവോണ ദിനത്തില്‍ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി , മുന്‍ മെമ്പര്‍മാരായ വി. ശശിധരന്‍, വി.കെ.മാമു, പി.പി.മുസ്തഫ ഹാജി, കെ.പി.സഫിയ എന്നിവര്‍ സമ്മാനവിതരണം നടത്തി.