ലഹരിക്കെതിരെ ഗോളടിച്ച് ജവഹർ മാവൂർ.
മാവൂർ.
കേരളാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായും ഖത്തർ ഫുട്ബോൾ ലോകകപ്പിൻ്റെ വരവേൽക്കാനുമായി
ജവഹർ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ
"വൺ മില്യൺ ഗോൾ " സംഘടിപ്പിച്ചു.മാവൂർ ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ പ്രായഭേദമന്യേ നിരവധി പേർ പങ്കെടുത്തു.
പി.ടി.എ റഹീം എം.എൽ.എ ആദ്യ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹർ ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, എം.പി മോഹൻദാസ്, ശുഭാഷൈലേന്ദ്രൻ, രജിത എൻ, മാവൂർ ജി എം യു പി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മുഹമ്മദ്, ക്രസൻറ് പബ്ലിക് സ്കൂൾ എച്ച് എം മുഹമ്മദ് വെണ്ണക്കാട്, ക്ലബ്ബ് രക്ഷാധികാരി ഓനാക്കിൽ ആലി, എം.ധർമ്മജൻ, ലത്തീഫ് പാലക്കോളിൽ ,സാദത്ത് പഴമ്പള്ളി,അഡ്വ: ഷമീം പക്സാൻ എന്നിവർ സംസാരിച്ചു.