ഫുട്ബോൾ മാമാങ്കത്തിൽ കൈത്താങ്ങായി ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.
ലോകകപ്പ് ഫുട്ബാൾ മാമാങ്ക ത്തോടനുബന്ധിച്ച് മാവൂരിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബാൾ നൽകി അവരെ ചേർത്തുപിടിച്ച് അവരുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകി ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ . ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് പ്രവർത്തനം.സീനിയർ അസിസ്റ്റന്റ് അബ്ദുൽ വഹാബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ശ്രീലത ടീച്ചർ ഫുട്ബോൾ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറി. ബഡ്സ് പ്രധാനാധ്യാപിക സരസ്വതി ടീച്ചറും, കുട്ടികളും ചേർന്ന് ഫുട്ബോൾ ഏറ്റു വാങ്ങി. അധ്യാപകരായ ശ്രീ അബ്ബാസ്, ഷാഹിദുൽ ഹഖ്, മുൻസീർ, കെ കെ റംലത്ത്, ജാക്സൺ, വിനോദ്, ശരത് ലാൽ എന്നിവർ നേതൃത്വം നൽകി.