ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
അക്ഷരമാണ് ലഹരി വായനയാണ് ലഹരി
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ മദ്യവും, മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന സന്ദേശത്തോടെ നടത്തിയ ലഹരി വിരുദ്ധ കൂട്ടായ്മ കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ: കെ. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി.മാധവൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മററി ചെയർമാൻ പി.കെ.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ആർ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ടി.പി.ഗോവിന്ദൻ കുട്ടി ചൊല്ലി കൊടുത്തു. വായനശാല സെക്രട്ടറി ഷാജു സ്വാഗതവും, പ്രസിഡണ്ട് രജിത വയപ്പുറത്ത് നന്ദിയും പറഞ്ഞു.