പെരുവയൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഫൈറ്റേഴ്സ് എഫ് സി ജേതാക്കളായി
പെരുവയൽ:
പെരുവയൽ സോക്കർ ടറഫ് ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നീണ്ടുനിന്ന പെരുവയൽ പ്രീമിയർ ലീഗ് അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ഫൈറ്റേഴ്സ് എഫ് സി യും, സോക്കർ എഫ് സി യും വാശിയോടെ കളിക്കളത്തിൽ ഇറങ്ങി.
പ്രതികൂല കാലാവസ്ഥയിലും കളിക്കളത്തിൽ ആവേശത്തിന്റെ ലഹരിയിൽ ആയിരുന്നു.
വിജയികൾക്ക് പുതിയേടത്തു സാമി മെമ്മോറിയൽ ട്രോഫിയും രാജീവ് എലാശ്ശേരി എവെർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
ഫൈനൽ മത്സരങ്ങളിലെ ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി 40 വയസ്സിന് മുകളിലുള്ളവരുടെ കളിയും സംഘടിപ്പിച്ചിരുന്നു.
പ്രായം നോക്കാതെ കളിക്കളത്തിൽ ഇറങ്ങുകയും ആവേശത്തിന്റെ ലഹരിയിൽ പ്രതികൂല കാലാവസ്ഥയിലും ഫുട്ബോൾ ഒരു ലഹരിയാക്കിക്കൊണ്ട് പെരുവേൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് അവസാനിച്ചു.
പെരുവയലിലെ കലാകായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സന്നദ്ധ മേഖലകളിൽ പ്രവർത്തിച്ചു പോരുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് പെരുവയൽ പ്രീമിയർ ലീഗ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇത് അഞ്ചാമത്തെ പ്രാവശ്യം ആണ് പെരുവയലിൽ തന്നെ ഇത്തരത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
പുതിയ പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുവാൻ ഇത്തരം ഫുട്ബോൾ ടൂർണമെന്റിലൂടെ സാധിച്ചിട്ടുണ്ട്.