Peruvayal News

Peruvayal News

മനുഷ്യസ്നേഹമാണ് ലീഗ് രാഷ്ട്രീയത്തിൻ്റെ അടിത്തറ:ഹമീദലി ശിഹാബ് തങ്ങൾ

മനുഷ്യസ്നേഹമാണ് ലീഗ് രാഷ്ട്രീയത്തിൻ്റെ അടിത്തറ:
ഹമീദലി ശിഹാബ് തങ്ങൾ

പെരുവയൽ :
മനുഷ്യ സ്നേഹവും ആർദ്രതയുമാണ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിൻ്റെ അടിത്തറയെന്നും റിലീഫ് കമ്മറ്റികളും സി.എച്ച് സെൻ്ററുകളും നിർവ്വഹിക്കുന്നത് ഈ ദൗത്യനിർവ്വഹണമാണെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മറ്റിയുടെ ഓഫീസ് കെട്ടിടം കുറ്റിക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
എ.ടി ബഷീർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി .
.
മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിർച്വൽച്ചാറ്റ് ഫോമിൽ പ്രഭാഷണം നടത്തി.

എം. എ റസാഖ് മാസ്റ്റർ, കെ.മൂസ മൗലവി, ഖാലിദ്, ഖാലിദ് കിളിമുണ്ട, എൻ പി ഹംസ മാസ്റ്റർ,  കെ.പി കോയ,കെ.കെ കോയ, ഒ.ഹുസൈൻ, എൻ പി.അഹമ്മദ്,
 കെ.എം കോയ, ടി.പി മുഹമ്മദ് , പൊതാത്ത് മുഹമ്മദ് ഹാജി, മുജീബ് റഹ്മാൻ ഇടക്കണ്ടി, എം.സി സൈനുദ്ദീൻ, കെ.എം അഹമ്മദ്, പേങ്കാട്ടിൽ അഹമ്മദ്, എ.വി കോയ, ടി.പി.സുബൈർ മാസ്റ്റർ, കെ.മരക്കാർ ഹാജി, എൻ കെ.യൂസ്ഫ് ഹാജി, മാമു ചാലിയറക്കൽ, എ.എം അബ്ദുള്ളക്കോയ കെ.പി അബ്ബാസ് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജന റാലിക്ക് കെ.എം എ.റഷീദ്, എം പി സലിം ,കെ.പി. സെയ്ഫുദ്ദീൻ, മഹഷൂം മാക്കിനിയാട്ട്,
ഇർഷാദ് അഹമ്മദ് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live