സി.ഐ.ടി.യു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബ സംഗമം സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : സി.ഐ.ടി.യു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബ സംഗമം സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പഴയ കാല ട്രേഡ് യൂണിയൻ പ്രവർത്തകരെ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എം. ധർമജൻ ആദരിച്ചു. നേതാക്കളായ ഷാജി പുത്തലത്ത്, വിനോദ് കിഴക്കേതെടി , വി പി ശ്യാംകുമാർ , സി. ഉഷ, എം എ ഗോപാലക്യഷ്ണൻ എന്നിവർ സംസാരിച്ചു. വി.പി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ആരിഷ്.പി. കൂടാതെ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അവതരിപ്പിച്ച നാടകവും , ഷാജി കടുപ്പിനിയുടെ നേത്യതത്തിൽ കരോക്കേ ഗാനമേളയും ഉണ്ടായിരുന്നു. പുത്തൂർ മടം.പുത്തൂർമഠം AMUP SCHOOL ൽ വച്ചാണ് പരിപാടി നടന്നത്.