Peruvayal News

Peruvayal News

ലഹരി മാഫിയക്ക് എതിരെ പ്രവര്‍ത്തിച്ചതിന് വീട്ടില്‍ കയറി ആക്രമിച്ചു

ലഹരി മാഫിയക്ക് എതിരെ പ്രവര്‍ത്തിച്ചതിന് വീട്ടില്‍ കയറി ആക്രമിച്ചു

പെരുമണ്ണ : 
ലഹരിക്കും മയക്കുമരുന്നിനും എതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യത്തിൽ വീട് കയറി ആക്രമണം. പെരുമണ്ണ 16-ാം വാര്‍ഡ് അയല്‍സഭ കൺവീനർ കണ്ണഞ്ചേരി പുത്തൂര്‍ ഗിരീഷ് ബാബു (50) വിനെയും കുടുംബത്തേയുമാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തിൽ ഗിരീഷ് ബാബുവിന്റെ മകന്‍ അക്ഷയ്, മകളും കെ എസ് യു പെരുമണ്ണ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹരിപ്രിയ എന്നിവര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വീടിന്റെ സമീപത്ത് വച്ച് ലഹരി ഉപയോഗിച്ച യുവാക്കളെ താക്കീത്തു ചെയ്തതിനെ തുടർന്ന് ഇവരെ ലഹരി ഉപയോക്താക്കൾ വീട് കയറി ആക്രയം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രതിഷേധ സംഗമവും പൊതു യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഭാകരന്‍ ഉദ്ഘാടനം ചെയതു. പഞ്ചായത്ത് അംഗങ്ങളായ വി പി കബീര്‍, എം സമീറ, കെപി രാജൻ,എം പി പുരുഷു, സി ഷാനവാസ്, എം.സി ആലി, കെ ഇ ഫസൽ, സി നൗഷാദ്, എം കെ സി മൂസ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live