സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്‌തു
കട്ടാങ്ങൽ:
പ്രഭ പരത്തിയ പാണക്കാട് കാലം, സമൂഹം, സമ്പൂർണ്ണ ആവിഷ്കാര സമർപ്പണ സംഗമത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കളൻതോട് മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ എ ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ സ്വാഗതം പറഞ്ഞു. ഫണ്ട് ഉദ്‌ഘാടനം ഖത്തർ കെ എം സി സി മണ്ഡലം പ്രസിഡന്റ് ഉമ്മർ ടി പി യിൽ നിന്നും പ്രിൻ്റിംഗ് ഫണ്ട് കെ കെ മുഹമ്മദ് സാഹിബിൽ നിന്നും അബ്ബാസലി തങ്ങൾ സ്വീകരിച്ച് നിർവ്വഹിച്ചു.
അബു മൗലവി അമ്പലക്കണ്ടി, ബഷീർ ഹാജി കരീറ്റിപ്പറമ്പ്, സ്വാലിഹ് നിസാമി എളേറ്റിൽ, എൻ പി ഹംസ മാസ്റ്റർ, എൻ എം ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, പി കെ സി മുഹമ്മദ് ഹാജി, ടി ടി അബ്ദുല്ല ഹാജി, യൂനുസ് അമ്പലക്കണ്ടി, എൻ പി ഹമീദ് മാസ്റ്റർ, ഇബ്രാഹിം ഹാജി കെ എസ് ആർ ടി സി, അസീസ് മുസ്ലിയാർ മലയമ്മ, മൊയ്‌തു പീടികക്കണ്ടി, ടി.ടി.അബ്ദുള്ള ഹാജി, ഹഖീം മാസ്റ്റർ, പി ടി എ റഹ്മാൻ, റഫീഖ് കൂളിമാട്, കുഞ്ഞി മരക്കാർ മലയമ്മ, ഫിർദൗസ് തങ്ങൾ, ഷിഹാബ് താത്തൂർ തുടങ്ങിയവർ സംസാരിച്ചു.