വള്ളത്തോൾ സാഹിത്യ സാംസ്കാരിക സമിതിയുടെ ഭാഗമായി നടത്തിയ കവിതാലാപന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഫറൂക്ക് കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും സജീവ എൻ എസ് എസ് വളണ്ടിയറുമായ ദേവിക.വള്ളത്തോളിന്റെ 'മഗ്ദലന മറിയത്തിലെ വരികൾ ചൊല്ലുന്ന ദേവികയെ അഭിമാനപൂർവമാണ് സദസ്സ് നോക്കി കണ്ടത്. വളത്തോൾ സാഹിത്യ സാംസ്കാരിക സമിതി സെക്രട്ടറി ശ്രീ എം. മുരളീധരൻ സമ്മാനദാനം നിർവഹിച്ചു. പരിമിതികളെ സർഗാത്മകത കൊണ്ട് നേരിടുന്ന ദേവിക മലപ്പുറം വള്ളിക്കുന്ന് പോഴിമഠത്തിൽ പാതിരാത്ത് വീട്ടിൽ സജീവിന്റെയും സുജാതയുടെയും മകളാണ്.