Peruvayal News

Peruvayal News

വിലക്കയറ്റത്തിനെതിരെ യുത്ത്ലീഗ് കാലിക്കലവുമേന്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വിലക്കയറ്റത്തിനെതിരെ യുത്ത്ലീഗ് കാലിക്കലവുമേന്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കൊടിയത്തൂർ - നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത
 ഇടതു സർക്കാറിനെതിരെ
കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം  
യൂത്ത് ലീഗ് ചുള്ളിക്കാപറമ്പിൽ കാലിക്കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി  പഞ്ചായത്ത് 
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. 
ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്,
യൂത്ത് ലീഗ് പഞ്ചായത്ത്  ജനറൽ സെക്രട്ടറി കെ.വിനിയാസ് , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ പുതുക്കുടി , എ.കെ റാഫി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുനീർ കാരാളിപ്പറമ്പ് , ഷാജി എരഞ്ഞിമാവ്  , ടി.പി . മൻസൂർ  ,പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ്   നാദിർഷ കൊടിയത്തൂർ , റിസാൽ പുത്തലത്ത്, ഹസ്സൻകുട്ടി എ.പി , നവാസ് കെ. വി , ജസീം എം , ഷമീർ വെസ്റ്റ് കൊടിയത്തൂർ, മുസദ്ദിഖ്, ജുനൈദ് മുത്തോട്, അജ്മൽ പി.കെ, ഷറഫുദ്ദീൻ ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live