സഹകരണ മേഖലയാണ് നാടിൻ്റെ മിടിപ്പും തുടിപ്പും :വി.ഡി സതീഷൻ
പെരുവയൽ:
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളാണ് നാടിൻ്റെ മിടിപ്പും തുടിപ്പുമെന്നും കോവിഡ് കാലത്ത് പോലും സാധാരണക്കാരെ പിടിച്ചു നിർത്തിയത് സഹകരണ സംഘങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പറഞ്ഞു.
കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് വെള്ളിപറമ്പ് ആറാം മൈലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
എം.സി സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.
അഡ്വ.പി.ടി.എ റഹീം എം.എൽ എ ,
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ബ്ലോക്ക് മെംബർ അശ്വതി കെ-പി ,ബാബു ,ബിജു ശിവദാസ് ,സൈദത്ത് ,പ്രസീദ് കുമാർ ,കെ .ടി മിനി ,സുസ്മിത വിത്താരത്ത് ,
,സഹകരണ സംഘം ജോയിൻ രജിസ്ട്രാർ ബി സുധ ,കെ മൂസ മൗലവി ,സി.എം സദാശിവൻ ,എ.ടി ബഷീർ ,ടി.പി മുഹമ്മദ് ,ദിനേശ് പെരുമണ്ണ ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,കെ.എം ഗണേഷൻ
എൻ.വി കോയ ,എം ഷാനി ,ഷമീം പക്സാൻ