പെരുവയലിലെ
ജനകീയ സ്റ്റോർ:
മിനി സൂപ്പർ മാർക്കറ്റ് ഉൽഘാടനം ചെയ്തു.
25 വർഷമായി പെരുയൽ അങ്ങാടിയിൽ പ്രവർത്തിച്ച് വരുന്ന ജനകീയ സ്റ്റോറിന്റെ മിനി സൂപ്പർ മാർക്കറ്റ് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .കെ . സുഹറാബി ഉൽഘാടനം ചെയ്തു. ജനകീയ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് 25 വർഷമായി ജനങ്ങൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലും ഗുണമേന്മയിലും ജനങ്ങൾക്ക് നൽകുന്നത് കൊണ്ടാണ് ജനങ്ങളുടെ സ്ഥാപനമായി മുന്നേറുവാൻ കഴിഞ്ഞത്. ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി മെമ്പർ അബൂബക്കർ നെരോത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഉനൈസ് അരീക്കൽ, വിനോദ് എളവന, സീമ ഹരീഷ്, രേഷ്മ, എന്നിവർ ആശംസകളപ്പിച്ച് സംസാരിച്ചു.ജനകീയ സ്റ്റോർ ഭരണ സമിതി ചെയർമാൻ ജോസ് എം. ടി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ദിലീപ് കുമാർ കെ.സി. സ്വാഗതം പറഞ്ഞു.