ശിശുദിനത്തോടനുബന്ധിച്ച് അറത്തിൽ പറമ്പ് അംഗനവാടി വിദ്യാർത്ഥികൾക്കായി റാലി സംഘടിപ്പിച്ചു.
പെരുമണ്ണ : ശിശുദിനത്തോടനുബന്ധിച്ച് അറത്തിൽ പറമ്പ് അംഗനവാടി വിദ്യാർത്ഥികൾക്കായി റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും റാലിയിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ, വാർഡ് കൺവീനർ ടി സൈതുട്ടി, വെൽഫെയർ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ മാസ്റ്റർ, അംഗനവാടി ടീച്ചർ നഫീസ, ആശാവർക്കർ സാലിനി, ആശാവർക്കർ വത്സല, എ.ഡി.എസ് സെക്രട്ടറി ബബിത തുടങ്ങിയവർ സംബന്ധിച്ചു.