ജീവിത ശൈലി രോഗ നിയന്ത്രണം: പെരുവയലിൽ 110 വളണ്ടിയർമാർ
ജീവിത ശൈലി രോഗനിയന്ത്രണം എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 110 ആരോഗ്യ വളണ്ടിയർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിൽ വാർഡിനെ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രത്യേക കാമ്പയിൻ നടത്തും. പഞ്ചായത്തിലെ 22 വാർഡുകളെ 110 ക്ലസ്റ്ററുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടത്തിൽ 22 ക്ലസ്റ്ററുകളിലായി 5 വീതം വളണ്ടിയർമാർ വീടുകളിലേക്കും വ്യക്തികളിലേക്കും ഇറങ്ങിയുള്ള പ്രവർത്തനം നടത്തും.
വളണ്ടിയർ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി ഉദ്ഘാടനം ചെയ്തു.