ലേബർ രജിസ്ട്രേഷൻ ക്യോംപ് നടത്തി
വ്യാപാരി വ്യവസായി സമിതി ഫറോക്ക് യൂണിറ്റ് ലേബർ റജിസ്ടേഷൻ എടുക്കൽ പുതുക്കൽ ക്യാംപ് ഫറോക്കിൽ നടത്തി.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി. മരക്കാർ , ക്യാംപ് ഉൽഘാടനം ചൈതു.
ചടങ്ങിൽ മേഘലാ വൈ: പ്രസിഡൻറും ഫറോക്ക് യൂണിറ്റ് സെക്രട്ടറിയുമായ കെ.വി. എം . ഫിറോസ് ,അദ്ധ്യക്ഷത വഹിച്ചു. മേഘലാ ജോ. സെക്രട്ടറിയും പേട്ട യൂണിറ്റ് സെക്രട്ടറിയുമായ ടി. സുരേഷ് സ്വാഗതവും ഫറോക്ക് യൂണിറ്റ് ട്രഷറർ , പി. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു . ചടങ്ങിൽ എ എം അബ്ദുൾ നാസർ, എം രാജൻ, ലേബർ ഓഫീസ് അസിസ്റ്റൻറ് ജിത്തു തുടങ്ങിയവർ സംസാരിച്ചു.